14478. എൻ ആത്മാവേ ഖേദിക്കുന്നോ നീ?

1 എൻ ആത്മാവേ ഖേദിക്കുന്നോ നീ?
പ്ര-കാശം നീ കാണുന്നില്ലേ?
രക്ഷകനിൽ നീ കാണും ശോഭ
നൽ സൗജന്യ ജീവനുമേ.

2 നീയോ യേശുവെ നോക്ക,
തൻ അത്ഭുതമുഖം നീ കാണ്‍!
ലോകമോ-ഹം മങ്ങിടും മ-ന്നേരം,
തന്റെ കൃപാ-മഹത്വത്തിങ്കൽ.

3 മരണത്താൽ ജീവനിലേ-ക്കു
അ-വനെ നാം പിൻഗമിക്കാം.
വൻ പാപാധികാരം ജയി-ച്ചു
നാം പൂർണ്ണ ജയാളികളാം.

4 താൻ വാഗ്ദത്തം പാലിക്കുമെന്നും,
നൽ ക്ഷേമമായ് വാസം ചെയ്യാം.
പോയീടാം ഭൂ-ലോകത്തിലെങ്ങും,
തൻ രക്ഷയെ ഘോഷിച്ചീടാൻ.

Text Information
First Line: എൻ ആത്മാവേ ഖേദിക്കുന്നോ നീ?
Title: എൻ ആത്മാവേ ഖേദിക്കുന്നോ നീ?
English Title: O soul, are you weary and troubled?
Author: Helen Howarth Lemmel
Translator: Simon Zachariah
Language: Malayalam
Copyright: Public Domain
Tune Information
Name: [എൻ ആത്മാവേ ഖേദിക്കുന്നോ നീ?]
Composer: Helen Howarth Lemmel
Key: F Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us