14781. നാള്‍ തോറും ഞാന്‍ തേടുന്നിതാ

1 നാള്‍ തോറും ഞാന്‍ തേടുന്നിതാ
ഉയരങ്ങള്‍ ഉന്നതത്തില്‍
മുന്നോട്ടങ്ങാഞ്ഞു നീങ്ങുന്നെ
നാഥാ എന്‍ കാലുറപ്പിക്ക

പല്ലവി:
വിശ്വാസത്തില്‍ ഉറപ്പിക്ക
ഉന്നതത്തില്‍ നിറുത്തെന്നെ
കണ്ണെത്തിടാ ഉയരത്തില്‍
നാഥാ എന്‍ കാലുറപ്പിക്ക.

2 സംശയവും ഭയപ്പാടും
അലട്ടുന്നെ രക്ഷിക്കെന്നെ
ഒന്നു മാത്രംഎന്‍ യാചന
ഉന്നതത്തില്‍ നിറുത്തെന്നെ [പല്ലവി]

3 മേല്‍ ലോകേ ഞാന്‍ വസിക്കേണം,
സാത്താനെ ഞാന്‍ ജയിക്കേണം
വിശ്വാസം മോദം എകുന്നെ
വിശുദ്ധര്‍ ഗീതം മേല്‍ ലോകേ [പല്ലവി]

4 മഹോന്നതെ ചെന്നെത്തേണം
മഹത്വ ശോഭ കാണേണം
സ്വര്‍ ലോകേ ഞാന്‍ ചേരും വരെ
എന്‍ ലക്‌ഷ്യം ഉന്നതം മാത്രം. [പല്ലവി]

Text Information
First Line: നാള്‍ തോറും ഞാന്‍ തേടുന്നിതാ
Title: നാള്‍ തോറും ഞാന്‍ തേടുന്നിതാ
English Title: I'm pressing on the upward way
Author: Johnson Oatman, Jr.
Translator: Simon Zachariah
Refrain First Line: വിശ്വാസത്തില്‍ ഉറപ്പിക്ക
Language: Malayalam
Copyright: Public Domain
Tune Information
Name: [നാള്‍ തോറും ഞാന്‍ തേടുന്നിതാ]
Composer: Charles Hutchinson Gabriel
Key: G Major or modal
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us