14894. മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു

1 മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു
സ്നേഹപ്രകാശം വിട്ടകന്നോനായ് ദൂരെ പോകുന്നതെന്തു!

പല്ലവി:
നീ ഇന്നു വാ, നീ ഇന്നു വാ,
ക്രിസ്തു ഹാ! സ്നേഹമായ് വിളിക്കുന്നു ഇന്നു വാ-

2 ക്ഷീണിച്ചോനെ യേശു സ്വസ്ഥമാക്കും വിളിക്കുന്നു വിളിക്കുന്നു
പാപഭാരം കൊണ്ടു ചെല്ലുക നീ ആട്ടുകയില്ല നിന്നെ [പല്ലവി]

3 കാത്തുനിൽക്കുന്നേശു നീ ഇന്നു വാ! നിന്നെ കാത്തു നിൽക്കുന്നു ഹേ!
പാപവും കൊണ്ടു തിരുമുമ്പിൽ വാ! താമസിയാതെ നീ വാ- [പല്ലവി]

4 ശ്രദ്ധിക്കേശുവിൻ മദ്ധ്യസ്ഥശബ്ദം നീ ശ്രദ്ധിക്ക നീ ശ്രദ്ധിക്ക
വിശ്വസ്തർക്കേശുവിൻ ആനന്ദവും കിട്ടുമേ ഇന്നു കേൾക്ക. [പല്ലവി]

Text Information
First Line: മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു
Title: മേൽ വീട്ടിൽ എൻ യേശു ഹാ! സ്നേഹമായ് വിളിക്കുന്നു വിളിക്കുന്നു
English Title: Jesus is tenderly calling you home
Author: Frances Jane (Fanny) Crosby
Translator: Mosa Valsalam
Refrain First Line: നീ ഇന്നു വാ, നീ ഇന്നു വാ
Language: Malayalam
Copyright: Public Domain



Media
MIDI file: MIDI
More media are available on the tune authority page.

Suggestions or corrections? Contact us