ദൈവസ്നേഹം പോലെ വേറെ സ്നേഹം ഇല്ലഹോ!

അബ്ബാ! താതാ! എന്നു ഞങ്ങള്‍ (Abbā! tātā! ennu ñaṅṅaḷ)

Author: K. P. Philip
Tune: [അബ്ബാ! താതാ! എന്നു ഞങ്ങള്‍]
Published in 1 hymnal

Printable scores: PDF
Audio files: MIDI

Representative Text

പല്ലവി:
ദൈവസ്നേഹം പോലെ വേറെ സ്നേഹം ഇല്ലഹോ! (2)
ചരണങ്ങള്‍

1 അബ്ബാ! താതാ! എന്നു ഞങ്ങള്‍
വിളിച്ചീടുവാന്‍ (2)
അംബരവാസിയാം ദൈവം (2)
പുത്രത്വം തന്നു- [പല്ലവി]

2 ജീവാഹാര പാനീയമാം
പ്രാണനായകന്‍ (2)
ജീവനറ്റ പാപികള്‍ക്കു(2)
ജീവനെ തന്നു- [പല്ലവി]

3 നല്ലിടയനാകുന്നെന്നു
വല്ലഭന്‍ ചൊല്ലി(2)
ചെല്ലും ആടുകള്‍ തന്‍ പിമ്പേ (2)
അല്ലല്‍ നീങ്ങിടാന്‍- [പല്ലവി]

4 സത്യ മുന്തിരി വള്ളിയാം
പുത്രനാം ദൈവം(2)
ചെത്തി ശുദ്ധമാക്കും ഫലം (2)
അധികം കായ്പാന്‍- [പല്ലവി]

5 ആത്മാവാല്‍ ദൈവത്തിന്‍ സ്നേഹം
പകര്‍ന്നു നമ്മില്‍ (2)
നമ്മെ താന്‍ സ്നേഹിച്ച പോലെ (2)
നമ്മള്‍ സ്നേഹിപ്പാന്‍- [പല്ലവി]

Source: The Cyber Hymnal #14740

Author: K. P. Philip

(no biographical information available about K. P. Philip.) Go to person page >

Text Information

First Line: അബ്ബാ! താതാ! എന്നു ഞങ്ങള്‍ (Abbā! tātā! ennu ñaṅṅaḷ)
Title: ദൈവസ്നേഹം പോലെ വേറെ സ്നേഹം ഇല്ലഹോ!
Author: K. P. Philip
Language: Malayalam
Refrain First Line: ദൈവസ്നേഹം പോലെ വേറെ സ്നേഹം ഇല്ലഹോ!
Copyright: Public Domain

Media

The Cyber Hymnal #14740

Instances

Instances (1 - 1 of 1)
TextAudio

The Cyber Hymnal #14740

Suggestions or corrections? Contact us