| 14839 | The Cyber Hymnal#14840 | 14841 |
| Text: | പൂര്‍ണ്ണമാം സ്നേഹം, മാനുഷ്യര്‍ക്കതീതം |
| Author: | Dorothy F. Gurney |
| Translator: | Simon Zachariah |
| Tune: | PERFECT LOVE |
| Composer: | Joseph Barnby |
| Media: | MIDI file |
1 പൂര്‍ണ്ണമാം സ്നേഹം, മാനുഷ്യര്‍ക്കതീതം
നിന് പാദേ ദാസര്‍ മുട്ടുകുത്തുമ്പോള്‍
എന്നെന്നേക്കുമായ് യോജിപ്പിക്കിവരെ
വറ്റാത്ത സ്നേഹത്തെ പഠിപ്പിക്ക
2 സമ്പൂര്‍ണ്ണ ജീവന്, നിന് വാഗ്ദത്തം പോലെ
ഏകുകിവര്‍ മേല്‍ നല് വിശ്വാസവും
അനുകമ്പയും, ദീര്‍ഘക്ഷമയതും
മൃത്യുവെ വെല്ലും ദൈവാശ്രയവും
3 എകുകിവര്‍ മേല്‍ സ്വര്‍ഗ്ഗീയ സന്തോഷം
ഭൌമിക ദുഖം അകറ്റിടുവാന്‍
ശോഭിപ്പിക്കിവര്‍ ഭാവിജീവിതത്തെ
നീ നല്‍കും ജീവനിന് സ്നേഹത്താലെ
4 കേള്‍ക്കുക താത! ക്രിസ്തുവിന്റെ മൂലം
നിന് നിത്യ വാക്കു പോലെ, ശുദ്ധാത്മാ!
ജീവ ജാലങ്ങള്‍ അര്‍പ്പിക്കും നിന് സ്തുതി
മഹത്വം സ്തോത്രം നിനക്കെന്നേക്കും
| Text Information | |
|---|---|
| First Line: | പൂര്‍ണ്ണമാം സ്നേഹം, മാനുഷ്യര്‍ക്കതീതം |
| Title: | പൂര്‍ണ്ണമാം സ്നേഹം, മാനുഷ്യര്‍ക്കതീതം |
| Author: | Dorothy F. Gurney |
| Translator: | Simon Zachariah |
| Meter: | 11.10.11.10 |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | PERFECT LOVE |
| Composer: | Joseph Barnby |
| Meter: | 11.10.11.10 |
| Key: | E♭ Major |
| Copyright: | Public Domain |
| Media | |
|---|---|
| Adobe Acrobat image: | |
| MIDI file: | |
| Noteworthy Composer score: | |