| 14841 | The Cyber Hymnal#14842 | 14843 |
| Text: | പേടി വേണ്ട ലേശം |
| Author: | Ludie Day Pickett |
| Translator: | Unknown |
| Tune: | [പേടി വേണ്ട ലേശം, കൂടെ ഞാനെന്നും] |
| Arranger: | Fred Jackey |
| Media: | MIDI file |
1 പേടി വേണ്ട ലേശം, കൂടെ ഞാനെന്നും
പാർക്കുമെന്ന വാക്കെൻ ദീപമായെന്നും
കൂരിരുട്ടിൻ മദ്ധ്യേ കൂടെ ശോഭിച്ചെൻ
പാത കാണിച്ചീടും, തനിയെ വിടപ്പെടാ.
പല്ലവി:
പോയ് ഭയമെല്ലാം പോയ് ഭയമെല്ലാം
താൻ കൈവിടാ സന്ദേഹം ഇല്ലതിന്നൊട്ടും.
2 ശോഭയേറും പൂക്കൾ വാടി വീഴുന്നു,
സൂര്യകാന്തി കൂടെ മാഞ്ഞു പോകുമേ,
ശാരോൻ താരം യേശു പാർക്കും അന്തികെ,
വാനിൽ കാന്തിയാം താൻ തനിയെ വിട്ടിടുമോ? [പല്ലവി]
3 മാർഗ്ഗം അന്ധകാരം ആയി തീർന്നാലും,
ആപൽക്കാലമെന്റെ ഭാഗ്യമാകിലും,
യേശു നാഥൻ എന്നിൽ ആശ ചേർക്കുന്നു
മോദമേകും വാക്യം തനിയെ വിടപ്പെടാ [പല്ലവി]
| Text Information | |
|---|---|
| First Line: | പേടി വേണ്ട ലേശം, കൂടെ ഞാനെന്നും |
| Title: | പേടി വേണ്ട ലേശം |
| English Title: | I've seen the lightning flashing |
| Author: | Ludie Day Pickett |
| Translator: | Unknown |
| Refrain First Line: | പോയ് ഭയമെല്ലാം പോയ് ഭയമെല്ലാം |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [പേടി വേണ്ട ലേശം, കൂടെ ഞാനെന്നും] |
| Arranger: | Fred Jackey |
| Key: | C Major |
| Copyright: | Public Domain |