14869. മന്നായെ ഭുജിക്ക! ജീവ അപ്പമാം മന്നായെ നാം ഭുജിക്ക

പല്ലവി

മന്നായെ ഭുജിക്ക! ജീവ അപ്പമാം മന്നായെ നാം ഭുജിക്ക!
ദിവ്യമൊഴിയാം- മന്നായെ നാം ഭുജിക്ക

അനുപല്ലവി

മന്നായാം യേശുവെ നാം മോദമോടെ ഭുജിക്ക
എന്നേക്കും ജീവിച്ചു നിത്യാനന്ദം ലഭ്യമാക്കാന്‍

ചരണങ്ങള്‍

നാശവലയില്‍ നാം ആശയറ്റോരായ്
വാസം ചെയ്യാതെ ശ്രീയേശുവെ നമ്പുക
ക്രൂശില്‍ പതിക്ക കണ്‍കള്‍ കാരുണ്യവാനെ കാണ്മാന്‍
മാശാപമെല്ലാമേറ്റ മാനുവേല്‍ ചൊന്നപോലെ

മന്നായെ

എന്നെ തിന്നുന്നവന്‍ എന്നാലെ ജീവിക്കും
എന്നിലോര്‍ -പാപി വിശ്വാസം വച്ചീടുകില്‍
എന്നും ജീവിക്കുമവനെന്നും വിശക്കയില്ല
എന്നും ദാഹിക്കയില്ല എന്നു ചൊന്നയേശുവാം

മന്നായെ

ജീവപിതാവെന്നെ ഭൂവിങ്കല്‍ അയച്ചു
ജീവിച്ചിടുന്നതും താതന്‍ മൂലമല്ലോ
എന്നെ ഭുജിപ്പവനും അവ്വണ്ണം ഞാന്‍ മൂലമായ്
ഉന്നത ജീവനുണ്ടാം എന്നു ചൊന്ന നാഥനാം

മന്നായെ

എന്നില്‍ വിശ്വസിക്ക എന്നില്‍ നീ ജീവിക്ക
എന്നുടെ ആത്മപ്രകാശം കൈക്കൊള്ളുക
ഇരുട്ടില്‍ നടക്കയില്ല ഇടറി വീഴുകയില്ല
മരിക്കിലും ജീവിച്ചീടും എന്നില്‍ വിശ്വസിപ്പവന്‍

മന്നായെ

Text Information
First Line: മന്നായെ ഭുജിക്ക! ജീവ അപ്പമാം മന്നായെ നാം ഭുജിക്ക
Title: മന്നായെ ഭുജിക്ക! ജീവ അപ്പമാം മന്നായെ നാം ഭുജിക്ക
Author: Thomas Koshy
Language: Malayalam
Copyright: Public Domain
Tune Information
Name: MANNAYE BHUJIKA
Arranger: Cheruvathar Uthup
Key: F Major or modal
Copyright: Public Domain



Media
Adobe Acrobat image: PDF
MIDI file: MIDI
Noteworthy Composer score: Noteworthy Composer Score

Suggestions or corrections? Contact us
It looks like you are using an ad-blocker. Ad revenue helps keep us running. Please consider white-listing Hymnary.org or getting Hymnary Pro to eliminate ads entirely and help support Hymnary.org.