| 14909 | The Cyber Hymnal#14910 | 14911 |
| Text: | യേശു ഇന്നു ജനിച്ചു |
| Author: | Unknown |
| Tune: | [യേശു ഇന്നു ജനിച്ചു] |
| Composer: | Samuel Ashmead |
| Media: | MIDI file |
1 യേശു ഇന്നു ജനിച്ചു
ദൈവം അവതരിച്ചു
നമ്മെ രക്ഷിച്ചീടാന്‍-
പല്ലവി:
ദൈവത്തിന്നു സ്തോത്രം
സ്തോത്രം സ്തോത്രം സ്തോത്രം
ദൈവത്തിന്നു സ്തോത്രം
നാമെല്ലാരും പാടേണം—
2 ദാവീദിന്‍റെ ഗ്രാമത്തില്‍
ബേത്ലഹേം നഗരത്തില്‍
ശിശു ഭൂജാതനായ്— [പല്ലവി]
3 ദൈവ ദൂതന്മാര്‍ വന്നു
ലോകരോടറിയിച്ചു
ഈ സുവിശേഷത്തെ— [പല്ലവി]
4 ദൈവത്തിനു മഹത്വം
മര്‍ത്യരില്‍ പ്രസാദവും
സമ്പൂര്‍ണ്ണമായ് വന്നു— [പല്ലവി]
5 യൂദന്മാരഖിലവും
ശേഷം സര്‍വ്വജനവും
ഐക്യമായ് പാടണം— [പല്ലവി]
| Text Information | |
|---|---|
| First Line: | യേശു ഇന്നു ജനിച്ചു |
| Title: | യേശു ഇന്നു ജനിച്ചു |
| Author: | Unknown |
| Refrain First Line: | ദൈവത്തിന്നു സ്തോത്രം |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [യേശു ഇന്നു ജനിച്ചു] |
| Composer: | Samuel Ashmead (1847) |
| Key: | G Major or modal |
| Copyright: | Public Domain |