| 14917 | The Cyber Hymnal#14918 | 14919 |
| Text: | യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ |
| Author: | Susan Warner |
| Translator: | Simon Zachariah |
| Tune: | [യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ] |
| Composer: | Edwin Othello Excell |
| Media: | MIDI file |
1 യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ
ചെറു തിരി കോണിൽ പ്രകാശിക്കും പോൽ
ഈ ലോകാന്ധകാരെ നാം ശോഭിക്ക
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ
2 യേശു ചൊല്ലുന്നു വിളങ്ങെനിക്കായ്
വെട്ടം മങ്ങിയതാ-കിലറിയും താൻ
സ്വർഗ്ഗത്തിൽ നിന്നു നോ-ക്കും നമ്മെ താൻ
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ
3 യേശു ചൊല്ലുന്നു പിന്നെല്ലാർക്കായും
പാപം, ദുഖം, മുട്ടും, ലോകത്തിൽ എല്ലാം
ചുറ്റും അന്ധകാരം; നാം ശോഭിക്ക
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ
4 യേശു ചൊല്ലുന്നു അദ്ധ്വാനിക്ക നീ
പാപികളെ തേടി രക്ഷിച്ചീടുക
താൻ തുണയ്ക്കും നമ്മെ നാം ശോഭിക്കിൽ
നിൻ ചെറു കോണിൽ നീ, ഞാൻ എന്റേതിൽ
| Text Information | |
|---|---|
| First Line: | യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ |
| Title: | യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ |
| English Title: | Jesus bids us shine |
| Author: | Susan Warner |
| Translator: | Simon Zachariah |
| Language: | Malayalam |
| Copyright: | Public Domain |
| Tune Information | |
|---|---|
| Name: | [യേശു ചൊല്ലുന്നു നന്നായ് വിളങ്ങാൻ] |
| Composer: | Edwin Othello Excell |
| Key: | G Major or modal |
| Copyright: | Public Domain |