Author: Paulus GerhardtAppears in 2 hymnalsFirst Line: O head once fill’d with bruisesTopics: The Lord Jesus Christ His Sufferings and DeathScripture: John 19:5Used With Tune: DAY OF REST
Author: John E. BodeMeter: 7.6.7.6 DAppears in 1 hymnalFirst Line: എൻ പ്രതിജ്ഞ കർത്താവേ എന്നും നിൻ സേവയ്ക്കാംLyrics: 1 എൻ പ്രതിജ്ഞ കർത്താവേ എന്നും നിൻ സേവയ്ക്കാം
എന്റെ കൂടെ നിൽക്കേണം എൻ സ്വാമി സ്നേഹിതാ
കൂശിടാ ഞാൻ പോരിങ്കൽ കൂടെ നീ ഉണ്ടെങ്കിൽ
വഴികാട്ടി നീ ആയാൽ വഴി വിട്ടു പോകാ.
2 അടുക്കൽ നീ ഉണ്ടെന്നു അറിയിക്ക സദാ
അടുത്താകയാൽ ലോകം അസംഖ്യം പരീക്ഷ
അരികൾ ചുറ്റും ഉണ്ടേ അകത്തും പുറത്തും
അടുത്തു വാ എൻ യേശു ആത്മാവേ കാക്കണേ
3 കോപം പക തന്നിഷ്ടം കൊണ്ടെന്നുൾ തിങ്ങുമ്പോൾ
കേൾപ്പിക്കേണം യേശുവേ കേമമായി നിൻ സ്വരം
വിശ്വാസം ഉറപ്പാനും വിശുദ്ധ മാർഗ്ഗത്തിൽ
സ്ഥിരമായ് നിന്നീടാനും സംസാരിക്കെന്നോടു
4 നീ ഇരിക്കുന്നിടത്തു നിൻ ശുശ്രൂഷക്കാരും
നിത്യം വസിക്കും എന്നു നിശ്ചയം ചൊന്നല്ലോ
സേവിപ്പാൻ ജീവകാലം സത്യം ചെയ്തോനാം ഞാൻ
നിന്നെ അനുഗമിപ്പാൻ നീ തുണയ്ക്കെൻ സ്വാമി
5 കാണിക്ക നിൻ കാലടി കാൽ അതിൽ ഞാൻ വെപ്പാൻ
ആയതിനും നിൻ ശക്തി ആവശ്യം കർത്താവേ,
ആയുരന്തം നടത്തൂ ആകർഷിച്ചീടെന്നെ
അന്ത്യേ മോക്ഷം എനിക്കു അനുഭവം ആക്കൂ.Used With Tune: DAY OF REST
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.