
Author: John H. Holmes; Simon Zachariah Meter: 7.6.7.6 D Appears in 1 hymnal Lyrics: 1 ക്ഷണിക്കും ദൈവ ശബ്ദം കേള്‍ക്കുന്നീക്കാലത്തും
യെശ്ശയാ കേട്ടു അതു സീയോനില്‍ ഉച്ചത്തില്‍
"എന്‍ ജനത്തെ രക്ഷിപ്പാന്‍, ഞാന്‍ ആരെ അയക്കേണ്ടു?"
"ബന്ധനം നിന്ദ പോക്കാന്‍ ഞാന്‍ ആരെ അയക്കേണ്ടു?"
2 എന്‍ ജനം കേഴുന്നിന്നു ഖനിയില്‍, ചേരിയില്‍
പട്ടണദേശമെല്ലാം ആര്‍ത്തിരമ്പീടുന്നു
എന്‍ ജനം വീഴുന്നെങ്ങും തളര്‍ന്നിരുട്ടതില്‍
ബന്ധനം തകര്‍ത്തീടാന്‍ ഞാന്‍ ആരെ അയക്കേണ്ടു?”
3 നിന്‍ വിളി കേട്ടു ഞങ്ങള്‍ "വരുന്നെന്നു" ചൊല്ലും,
നിന്‍ വേലക്കാരായ് വീണ്ടും അയക്ക വേലക്കായ്
ഞങ്ങളിന്‍ ജീവന്‍ ശക്തി കേവലം ശുഷ്കമാം
നിനക്കോ അവ മൂലം മഹത്വം വര്‍ത്തിക്കാം
4 സമൃദ്ധി അഹങ്കാരം എന്നില്‍നിന്നകറ്റ
ആത്മനിന്ദയകറ്റി മഹത്ത്വം കാണിക്ക
ഞങ്ങളെ ശുദ്ധരാക്കി നിന്‍ വഴി കാണിക്ക
അനുസരിക്കും ഞങ്ങള്‍, നിന്‍ ആജ്ഞയും വാക്കും! Used With Tune: MEIRIONNYDD
ക്ഷണിക്കും ദൈവ ശബ്ദം കേള്‍ക്കുന്നീക്കാലത്തും