Author: UnknownHymnal: The Cyber Hymnal #14632Meter: 11.11.11.11First Line: ഞാനെന്നും എൻ യേശുരക്ഷതാവിലുംLyrics: 1 ഞാനെന്നും എൻ യേശുരക്ഷതാവിലും
താൻ അരുളിയ തേന്മൊഴികൾ എല്ലാം
എന്നിലും വസിച്ചീടുന്നാകിൽ അവൻ
തന്നീടും എപ്പോഴും എൻ യാചനകൾ
2 ക്രിസ്തുവിൻ നാമത്തിൽ എന്നപേക്ഷകൾ
നിത്യവും ഞാൻ കഴിച്ചീടുകിൽ താതൻ
തന്നുടെ മഹത്വത്തിന്നായിട്ടവൻ
തന്നീടും എപ്പോഴും എൻ യാചനകൾ
3 ദൈവത്തിൻ വിലയേറും വാഗ്ദത്തങ്ങൾ
ജീവവിശ്വാസത്താൽ പിടിച്ചു കൊണ്ടു
തന്നോട് ധൈര്യമായി മുട്ടിക്കിൽ യേശു
തന്നീടും എപ്പോഴും എൻ യാചനകൾ
4 വിശുദ്ധദൈവേഷ്ടമായുള്ളവ ഞാൻ
യേശുവോടു ചോദിച്ചു ക്ഷമയോടെ
തന്നുടെ മുമ്പിൽ കാത്തിരുന്നാൽ
അവൻ തന്നീടും എപ്പോഴും എൻ യാചനകൾ
5 മറ്റുള്ളെല്ലാവരോടും അവരുടെ
കുറ്റങ്ങളെ ക്ഷമിച്ചവരെ സദാ
എന്നെപ്പോലെ തന്നെ സ്നേഹിക്കിൽ
യേശു തന്നീടും എപ്പോഴും എൻ യാചനകൾ
6 ദൈവാത്മാവെന്നേ പഠിപ്പിച്ചു തന്നെ
ദിവസവും ഞാൻ അനുസരിക്കുകിൽ
എന്നുടെ പ്രിയ രക്ഷകനേശു താൻ
തന്നീടും എപ്പോഴും എൻ യാചനകൾLanguages: MalayalamTune Title: PROTECTION
It looks like you are using an ad-blocker. Ad revenue helps keep us running.
Please consider white-listing Hymnary.org or getting Hymnary Pro
to eliminate ads entirely and help support Hymnary.org.